< Back
Kerala

Kerala
തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവം: ഡി.വൈ.എസ്.പി ബി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു
|6 Nov 2018 11:58 AM IST
ഡി.വൈ.എസ്.പി ഒളിവിലാണെന്നാണ് പൊലീസ് നിലവില്‍ നല്‍കുന്ന വിശദീകരണം.
തിരുവനന്തപുരം നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ ഡി.വൈ.എസ്.പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ ഡി.വൈ.എസ്.പി ബി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തു. ആരോപണവിധേയനായ ഡി.വൈ.എസ്.പി ഒളിവിലാണെന്നാണ് പൊലീസ് നിലവില്‍ നല്‍കുന്ന വിശദീകരണം. ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ये à¤à¥€ पà¥�ें- വാക്കുതര്‍ക്കം: യുവാവിനെ ഡി.വൈ.എസ്.പി പിടിച്ചു തള്ളി, വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം
സംഭവത്തില്‍ പൊലീസുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റുണ്ടായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തെ സര്‍ക്കാര്‍ ഗൌരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊടങ്ങാവിളയില്‍ വിവിധ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.