< Back
Kerala
പതിനേഴിന് ശേഷം ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി
Kerala

പതിനേഴിന് ശേഷം ശബരിമലയിലെത്തുമെന്ന് തൃപ്തി ദേശായി

Web Desk
|
6 Nov 2018 1:43 PM IST

മണ്ഡലകാലത്ത് ശബരിമല സന്ദര്‍ശിക്കുമെന്ന് ആക്ടിവിസ്റ്റ് തൃപ്തി ദേശായി

മണ്ഡലകാത്ത് ശബരിമല സന്ദര്‍ശിക്കുമെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. മുഖ്യമന്ത്രിക്കും പൊലീസിനും കത്ത് നല്‍കി ശേഷം ഈ മാസം പതിനേഴിന് ശേഷമാകും ശബരിമലയില്‍ എത്തുകയെന്നും അവര്‍ പറഞ്ഞു. പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടായിരുന്നു തൃപ്തിയുടെ പ്രതികരണം.

ये भी पà¥�ें- ‘അടുത്ത മണ്ഡലകാലത്ത് ശബരിമലയില്‍ എത്തും’ തൃപ്തി ദേശായി

ചിത്തിര ആട്ടവിശേഷത്തിനു ശേഷം ഇന്ന് രാത്രി 10 മണിക്ക് ശബരിമല നടയടക്കും. ശേഷം നവംബര്‍ 16 നാണ് മണ്ഡലപൂജകള്‍ക്കായി നട തുറക്കുക. അതിന് ശേഷം രണ്ടുമൂന്നുദിവസത്തിനുള്ളില്‍ത്തന്നെ താന്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar Posts