< Back
Kerala

Kerala
ശബരിമലയിലെ അക്രമം; 150 ഓളം പേര്‍ക്കെതിരെ കേസ്
|7 Nov 2018 5:12 PM IST
പൊതുമുതൽ നശിപ്പിക്കൽ കലാപമുണ്ടാക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ചിത്തിര ആട്ട വിശേഷ പൂജകളുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ 150 ഓളം പേർക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. അക്രമ സംഭവങ്ങളുടെ മുഖ്യ ആസൂത്രകൻ പത്തനംതിട്ട ഇലന്തൂർ സ്വദേശി സൂരജിനെ അറസ്റ്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ കലാപമുണ്ടാക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിടുമെന്നും പത്തനംതിട്ട എസ്.പി അറിയിച്ചു.