< Back
Kerala

Kerala
വോട്ടിന് വേണ്ടി അനാചാരം അനുവദിക്കില്ലെന്ന് പിണറായി
|7 Nov 2018 6:41 PM IST
കേരളത്തെ പിന്നോട്ട് നടക്കാന്‍ അനുവദിക്കില്ലെന്നും പുരോഗമന പാതയില്‍ നയിക്കുക എന്നതിന് മാത്രമാണ് പരിഗണനയെന്നും മുഖ്യമന്ത്രി
വോട്ട് കിട്ടില്ലെന്ന് കരുതി അനാചാരം അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിറ്റ്‍ലർ ചെയ്തത് പോലെ കേരളത്തിൽ ചിലർ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഏത് വിശ്വാസത്തിന്‍റെ പേരിലായാലും അത് നീചമാണ്. കേരളത്തെ പിന്നോട്ട് നടക്കാന്‍ അനുവദിക്കില്ലെന്നും പുരോഗമന പാതയില്‍ നയിക്കുക എന്നതിന് മാത്രമാണ് പരിഗണനയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.