< Back
Kerala
ഡി.വൈ.എസ്പി.യുമായുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് നഷ്ടമായത് ഏക അത്താണി
Kerala

ഡി.വൈ.എസ്പി.യുമായുള്ള വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവം: കുടുംബത്തിന് നഷ്ടമായത് ഏക അത്താണി

Web Desk
|
7 Nov 2018 11:01 AM IST

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്പിയുമായുണ്ടായ വാക്കുതര്‍ക്കത്തിനിടെ കൊല്ലപ്പെട്ട സനലിന്റെ മരണത്തോടെ നഷ്ടമായത് കുടുംബത്തിന്റെ ഏക അത്താണിയാണ്. സനലിന്റെ വിയോഗത്തോടെ അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അനാഥരായി.

ഈ കുഞ്ഞുങ്ങള്‍ക്ക് തങ്ങളുടെ നഷ്ടത്തിന്റെ വേദന മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല. വീട്ടില്‍ തടിച്ചു കൂടിയ ആളുകള്‍ക്കിടയിലൂടെ ഒന്നുമറിയാതെ നടക്കുകയാണ് മൂന്നരവയസ്സുകാരന്‍ ആല്‍ബിനും രണ്ടരവയസ്സുകാരന്‍ അലനും. സനലിന്റെ അമ്മ രമണിക്ക് പ്രായമായി തുടങ്ങി. സഹോദരി സജിതക്ക് സഹോദരന്റെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. ഭാര്യ ബിജിയും തങ്ങളുടെ നഷ്ടത്തോട് പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ.

ഇലക്ട്രീഷനായിരുന്ന സനലിന്റെ വരുമാനം കൊണ്ടായിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്. പിതാവ് സോമരാജ് മരിച്ചതോടെ കുടുംബത്തിന്റെ ആശ്രയം മുഴുവന്‍ സനലിലായിരുന്നു. അതാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.

Similar Posts