< Back
Kerala

Kerala
ശബരിമല പൊലീസ് അക്രമം ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
|7 Nov 2018 12:17 PM IST
പോലിസ് അകാരണമായി അറസ്റ്റ് ചെയ്തെന്ന് ചൂണ്ടി കാണിച്ച് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
ശബരിമലയിലെ പോലീസ് അക്രമം ചോദ്യം ചെയ്തുള്ള ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. പോലിസ് അകാരണമായി അറസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാണിച്ച് എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.
അക്രമത്തിന്റ വീഡിയോ ദ്യശ്യങ്ങള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും ഫോട്ടോ മാത്രമാണ് കഴിഞ്ഞ ദിവസം സർക്കാർ ഹാജരാക്കിയത്. ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ കേസെടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.