< Back
Kerala

Kerala
എന്‍.എസ്.എസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് സംഘപരിവാറാണെന്ന് ഇ.പി ജയരാജന്‍
|8 Nov 2018 11:01 AM IST
ശബരിമലയില്‍ തീവ്രവാദ പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ് അഴിച്ചുവിട്ടത്.
എന്‍.എസ്.എസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത് ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളുമാണെന്ന് മന്ത്രി ഇ. പി ജയരാജന്‍. സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമം. ശബരിമലയില്‍ തീവ്രവാദ പ്രവര്‍ത്തനമാണ് ആര്‍.എസ്.എസ് അഴിച്ചുവിട്ടത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാതിരിക്കാനാണ് സര്‍ക്കാരും പൊലീസും ശ്രമിക്കുന്നതെന്നും ജയരാജന്‍ കോഴിക്കോട് പറഞ്ഞു.