< Back
Kerala
മലപ്പുറത്ത് പള്ളി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം 
Kerala

മലപ്പുറത്ത് പള്ളി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം 

Web Desk
|
10 Nov 2018 9:48 PM IST

മലപ്പുറം വാഴയൂരിലെ കക്കോവ് ജുമുഅത്ത് പള്ളി തെരെഞ്ഞെടുപ്പിനിടെ സംഘര്‍ഷം. വഖഫ്ബോര്‍ഡ് നിര്‍ദ്ദേശ പ്രകാരമാണ് പള്ളിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. സുന്നി എ.പി - ഇ.കെ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി കക്കോവ് ജുമുഅത്ത് പള്ളി അടഞ്ഞു കിടക്കുകയാണ്.

ഇരുവിഭാഗം സുന്നികള്‍ തമ്മിലുള്ള തര്‍ക്കത്തെ ത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കുന്ന കക്കോവ് ജുമുഅത്ത് പള്ളിയില്‍ മഹല്ല് നിവാസികളെ പങ്കെടുപ്പിച്ച് തെരെഞ്ഞെടുപ്പ് നടത്താന്‍ കേരള വഖഫ് ബോര്‍ഡാണ് നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് രാവിലെ കോട്ടുപാടത്തേക്കുള്ള കക്കോവ് എ.എം.എല്‍.പി സ്കൂളില്‍ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇതിനിടയിലാണ് രണ്ടു പേര്‍ ബാലറ്റ് പെട്ടിയെടുത്ത് ഓടിയത്. സംഭവത്തില്‍ പുല്‍പ്പറമ്പില്‍ ഹനീഫ, കുണ്ടിയോട്ട് അലി അക്ബര്‍ എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ എ.പി വിഭാഗം പ്രവര്‍ത്തകരാണ്.

ബാലറ്റ് പേപ്പറുകള്‍ സ്കൂളിനോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. എന്നാല്‍ ബാലറ്റ് പെട്ടി കണ്ടടുക്കാനായില്ല. ഉച്ചക്ക് ശേഷം റീപോളിങ് ആരംഭിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്.

Related Tags :
Similar Posts