< Back
Kerala
നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ കുടുംബം കോടതിയിലേക്ക്
Kerala

നെയ്യാറ്റിന്‍കര കൊലപാതകം: സനലിന്റെ കുടുംബം കോടതിയിലേക്ക്

Web Desk
|
10 Nov 2018 8:49 PM IST

ആക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍. കുടുംബത്തിന് വേണ്ടി ആക്ഷന്‍ കൌണ്‍സിലാകും ഹൈക്കോടതിയെ സമീപിക്കുക.

നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബം കോടതിയിലേക്ക് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കും. ഐ.പി.എസ് റാങ്കിലുളള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കേണ്ടെന്നാണ് തീരുമാനം. ആക്ഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനങ്ങള്‍. കുടുംബത്തിന് വേണ്ടി ആക്ഷന്‍ കൌണ്‍സിലാകും ഹൈക്കോടതിയെ സമീപിക്കുക.

Similar Posts