< Back
Kerala
പാലക്കാട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം;വ്യക്തമായ വിശദീകരണം നൽകാനാവാതെ പൊലീസ്
Kerala

പാലക്കാട് ഓട്ടോ ഡ്രൈവറുടെ കൊലപാതകം;വ്യക്തമായ വിശദീകരണം നൽകാനാവാതെ പൊലീസ്

Web Desk
|
10 Nov 2018 8:26 AM IST

സദാചാര കൊലപാതകമാണെന സൂചന പുറത്തു വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്യം പൊലീസ് ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല

പാലക്കാട് വള്ളിക്കോട് പാറയ്ക്കലിലുണ്ടായ ഓട്ടോ ഡ്രൈവറുടെ കൊലപാതകം സംബന്ധിച്ച് രണ്ടു ദിവസത്തിനു ശേഷവും വ്യക്തമായ വിശദീകരണം നൽകാനാവാതെ പൊലീസ്. സദാചാര കൊലപാതകമാണെന സൂചന പുറത്തു വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്യം പൊലീസ് ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. കേസിൽ ആരുടെയും അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല.

വ്യാഴാഴ്ച വൈകിട്ടാണ് പാറയ്ക്കൽ കുണ്ടുകാട് ഷെമീറിനെ റോഡരികിൽ നിർത്തിയിട്ട ഓട്ടോയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് പരിശോധനയും പൂർത്തിയാക്കിയത്. സംഭവം പുറത്തറിഞ്ഞപ്പോൾ മുതൽ ഇക്കാര്യത്തിൽ വ്യക്തമായി ഒന്നും പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. നാട്ടുകാരിൽ ചിലർ പൊലീസിന് നൽകിയ മൊഴി പ്രകാരം സദാചാര കൊലപാതകമെന്നാണ് സൂചന. എന്നാൽ ഇക്കാര്യവും സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ പൊലീസ് തയ്യാറായിട്ടില്ല. കൊലപാതകം നടത്തിയ പ്രദേശത്തെ മൂന്നു യുവാക്കൾ ഒളിവിലാണെന്ന സൂചനയും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. എന്നാൽ കൊലപാതകക്കേസിൽ ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

ये भी पà¥�ें- പാലക്കാട് ഓട്ടോ ഡ്രൈവറുടെ മരണം: സദാചാര കൊലപാതകമെന്ന് സൂചന

Similar Posts