< Back
Kerala
കൂടുതല്‍ വനിതാ അഭിഭാഷകര്‍ രംഗത്തുവരുന്നത്  ലിംഗ സമത്വ നിയമം വ്യാഖ്യാനിക്കുന്നതിന‌് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി
Kerala

കൂടുതല്‍ വനിതാ അഭിഭാഷകര്‍ രംഗത്തുവരുന്നത് ലിംഗ സമത്വ നിയമം വ്യാഖ്യാനിക്കുന്നതിന‌് ഗുണകരമാകുമെന്ന് മുഖ്യമന്ത്രി

Web Desk
|
11 Nov 2018 7:26 AM IST

കൊച്ചിയില്‍ നാഷണൽ യൂണിവേഴ‌്സിറ്റി ഓഫ‌് അഡ്വാൻസ‌്ഡ‌് ലീഗൽ സ‌്റ്റഡീസിലെ ഹോസ‌്റ്റൽ കെട്ടിടത്തിന് തറക്കല്ലിട്ട‌് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

നിയമം പഠിക്കുന്നതുകൊണ്ട‌് പെൺകുട്ടികൾ സ്വന്തമായ അവകാശങ്ങൾ മാത്രമല്ല മനസിലാക്കുന്നതെന്നും മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച‌് കൂടി ബോധവതികളാകുമെന്ന‌ും മുഖ്യമന്ത്രി പിണറായി വിജയൻ . കൂടുതൽ വനിതകൾ അഭിഭാഷകർ ആയി വരുന്നത‌് ലിംഗ സമത്വ നിയമം വ്യാഖ്യാനിക്കുന്നതിന‌് ഗുണകരമാകുമെന്നും അദ്ദേഹം പറ‍ഞ്ഞു.

കൊച്ചിയില്‍ നാഷണൽ യൂണിവേഴ‌്സിറ്റി ഓഫ‌് അഡ്വാൻസ‌്ഡ‌് ലീഗൽ സ‌്റ്റഡീസിലെ ഹോസ‌്റ്റൽ കെട്ടിടത്തിന് തറക്കല്ലിട്ട‌് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നുവാൽസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസും വൈസ് ചാൻസലറുമായ ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷത വഹിച്ചു. കെ.വി തോമസ് എം.പി, വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എ, പ്രൊഫ.ലീലാകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Related Tags :
Similar Posts