< Back
Kerala
സനല്‍കുമാറിന്റെ കൊലപാതകം മനപൂര്‍വമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala

സനല്‍കുമാറിന്റെ കൊലപാതകം മനപൂര്‍വമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Web Desk
|
13 Nov 2018 9:03 AM IST

ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

നെയ്യാറ്റിന്‍കരയിലെ സനല്‍കുമാറിന്റെ കൊലപാതകം മനപൂര്‍വമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡി.വൈ.എസ്.പി ,സനലിനെ റോഡിലേക്ക് തള്ളിയിട്ടത് വാഹനം വരുന്നത് കണ്ട ശേഷമാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സനല്‍കുമാറിന്റെ ഭാര്യ വിജി ഉപവാസ സമരം തുടങ്ങി.

ये भी पà¥�ें- നെയ്യാറ്റിന്‍കര കൊലപാതകം;സനലിന്റെ കുടുംബം പ്രത്യക്ഷസമരത്തിലേക്ക്

Related Tags :
Similar Posts