< Back
Kerala
ഡി.വൈ.എഫ്.ഐക്ക്  പുതിയ അമരക്കാര്‍
Kerala

ഡി.വൈ.എഫ്.ഐക്ക് പുതിയ അമരക്കാര്‍

Web Desk
|
14 Nov 2018 7:49 PM IST

അഡ്വ. എ.എ റഹീമിനെ സെക്രട്ടറിയും, എസ്. സതീഷിനെ പ്രസിഡന്‍റും എസ്.കെ സജീഷിനെ ട്രഷററുമായി തെരഞ്ഞെടുത്തു.

ഡി.വൈ.എഫ്.ഐയുടെ പുതിയ സെക്രട്ടറിയായി എ.എ റഹീമിനെ തെരഞ്ഞെടുത്തു. എസ്. സതീഷാണ് പ്രസിഡന്‍റ്. എസ്.കെ സജീഷ് ട്രഷറര്‍ ആകും. ഭാരവാഹികളെ തീരുമാനിക്കാനായി ചേര്‍ന്ന ഫ്രാക്ഷനില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സമ്മേളന നടപടികള്‍ നീണ്ടു.

അഡ്വ. എ.എ റഹീം സെക്രട്ടറിയും എസ്. സതീഷ് പ്രസിഡന്‍റും എസ്.കെ സജീഷ് ട്രഷററുമായുള്ള പാനല്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമാക്കണമെന്ന് ചില അംഗങ്ങള്‍ ഫ്രാക്ഷനില്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നീണ്ടത്.

ഡി.വൈ.എഫ്.ഐയുടെ ചുമതലയുള്ള സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിലായിരുന്നു ഫ്രാക്ഷന്‍. പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്ത എറണാകുളത്ത് നിന്നുള്ള എസ്. സതീഷ് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗമാണ്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാണ് ട്രഷറര്‍ എസ്.കെ സജീഷ്.

കേന്ദ്രകമ്മിറ്റി അംഗം നിധിന്‍ കണിച്ചേരിയുടെ പേര് നേരത്തെ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പി.കെ ശശിക്കെതിരെ രംഗത്ത് വന്നതോടെ നിധിന്‍ കണിച്ചേരിയുടെ പേര് പട്ടികയില്‍ നിന്നും വെട്ടി മാറ്റുകയായിരുന്നു.

Related Tags :
Similar Posts