< Back
Kerala

Kerala
ശശികല മരക്കൂട്ടത്ത് ക്യാംപ് ചെയ്തത് കലാപമുണ്ടാക്കാനെന്ന് ദേവസ്വംമന്ത്രി
|17 Nov 2018 12:47 PM IST
തുലാമാസം ഒന്നിനും ഹര്‍ത്താല്‍ നടത്തി വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയാണ്. ശബരിമല തീര്‍ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നു
ശശികല മരക്കൂട്ടത്ത് മരക്കൂട്ടത്ത് ക്യാംപ് ചെയ്തത് കലാപമുണ്ടാക്കാനെന്ന് ദേവസ്വം മന്ത്രി. പൊലീസ് അറസ്റ്റ് ചെയ്തത് ഗത്യന്തരമില്ലാതെ വന്നപ്പോള്‍. വര്‍ഗീയ വിഷം ചീറ്റുന്ന രീതിയാണ് കെ.പി ശശികലയുടേതെന്നും ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഹര്‍ത്താല്‍ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസി സമൂഹത്തോട് സംഘ്പരിവാര്‍ നടത്തിയത് യുദ്ധപ്രഖ്യാപനം. ശബരിമല തീര്‍ഥാടകര്‍ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നു. കുടിവെള്ളം പോലും ലഭിക്കാതെ തീര്‍ഥാടകര്‍ ദുരിതത്തിലായി. കടകള്‍ പലതും നിര്‍ബന്ധിച്ച് അടപ്പിച്ചു. തുലാമാസം ഒന്നിനും ഹര്‍ത്താല്‍ നടത്തി വിശ്വാസികളെ ബുദ്ധിമുട്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.