< Back
Kerala
സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുന്നുവെന്ന് കണ്ണന്താനം
Kerala

സര്‍ക്കാര്‍ ശബരിമലയെ യുദ്ധഭൂമിയാക്കുന്നുവെന്ന് കണ്ണന്താനം

Web Desk
|
19 Nov 2018 1:46 PM IST

നാമജപം എങ്ങനെ അക്രമമാകുമെന്നും കണ്ണന്താനം ചോദിച്ചു

ശബരിമലയിലെ സംഘപരിവാർ അതിക്രമങ്ങളെ ന്യായീകരിച്ചും സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തെത്തി. ഭക്തർക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ അക്രമം അഴിച്ചുവിടുകയാണെന്ന്ശബരിമലയല്‍ എത്തിയ കണ്ണന്താനം ആരോപിച്ചു.

പ്രതിഷേധങ്ങളല്ല, ഭക്തിപൂര്‍വമുള്ള നാമജപം മാത്രമാണ് ശബരിമലയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 മണിയോടെയാണ് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം നിലക്കലിലെത്തിയത്. നിലക്കൽ ബേസ് ക്യാമ്പ് പോലും സന്ദർശനം നടത്തുന്നതിന് മുമ്പ് തന്നെ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര മന്ത്രി ആരോപിച്ചു.

ശബരിമലയിൽ സർക്കാരാണ് അക്രമം അഴിച്ചു വിടുന്നത്. സോവിയറ്റ്
റഷ്യയിലും ചൈനയിലും പോലും കാണാത്ത കാര്യങ്ങളാണ്
നടമാടുന്നത്. ശബരിമലയിൽ എത്തുന്നത് ഭക്തൻമാരാണ്
, തീവ്രവാദികളല്ല. പൊലീസ് അവരെ മർദിക്കുന്നത്
എന്തിനാണെന്നും കണ്ണന്താനം ചോദിച്ചു.

ജീവിതത്തിലൊരിക്കലും ശബരിമലയിൽ പോകാത്തവർക്ക്
ഈ രണ്ടുമാസം കൊണ്ട് പോയാൽ മാത്രമേ രക്ഷപ്പെടൂ എന്ന്
ചിന്തിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കാനാണെന്നും കണ്ണന്താനം പറഞ്ഞു. നിലക്കലിലും പമ്പയിലും സന്നിധാനത്തും അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി കേന്ദ്ര സർക്കാരിന് മന്ത്രി റിപ്പോർട്ട് സമർപ്പിക്കും.

Similar Posts