< Back
Kerala

Kerala
ബി.ജെ.പി എം.പിമാര്‍ ശബരിമല സന്ദര്‍ശിച്ചു
|20 Nov 2018 7:45 PM IST
കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പി നളിൻകുമാർ കാട്ടീൽ, ജെ.ആർ പത്മകുമാർ എന്നിവരോടൊപ്പമാണ് വി മുരളീധരൻ ശബരിമലയിലെത്തിയത്.
വി മുരളീധരന്റെ നേതൃത്വത്തിൽ ബി.ജെ.പി എം.പിമാർ ശബരിമലയിൽ സന്ദർശനം നടത്തി. പൊലീസിനെ ഉപയോഗിച്ച് സർക്കാർ ശബരിമലയെ പിടിച്ചെടുത്തിരിക്കുകയാണെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. ശബരിമലയുടെ ആചാരങ്ങൾ അറിയാത്തവരാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു.
കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പി നളിൻകുമാർ കാട്ടീൽ, ജെ.ആർ പത്മകുമാർ എന്നിവരോടൊപ്പമാണ് വി മുരളീധരൻ ശബരിമലയിലെത്തിയത്. രാവിലെ പത്തരയോടെ നിലക്കലിലെത്തിയ സംഘം ബേസ് ക്യാമ്പ് സന്ദർശിച്ചു. തുടർന്ന് പമ്പയിലും സാന്നിധാനത്തുമെത്തി. ശബരിമലയിലെ പൊലീസ് നിയന്ത്രത്തിൽ രൂക്ഷവിമര്‍ശനമാണ് മുരളീധരൻ ഉന്നയിച്ചത്. പമ്പയിലും സാന്നിധാനത്തുമെത്തിയ നേതാക്കൾ ഭക്തരുമായും കച്ചവടക്കാരുമായും ആശയവിനിമയം നടത്തി.