< Back
Kerala

Kerala
യതീഷ് ചന്ദ്രക്കെതിരെ തമിഴ്നാട് അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു
|21 Nov 2018 9:23 PM IST
തക്കല, കളിയിക്കാവിള, മാര്‍ത്താണ്ഡം പ്രദേശങ്ങളിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞത്. തക്കലയില്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.
കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനെ യതീഷ് ചന്ദ്ര ഐ.പി.എസ് അധിക്ഷേപിച്ചെന്നാരോപിച്ച് തമിഴ്നാട് അതിര്‍ത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. തക്കല, കളിയിക്കാവിള, മാര്‍ത്താണ്ഡം പ്രദേശങ്ങളിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞത്. തക്കലയില്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പാറശ്ശാലയില്‍ മലയാളികള്‍ തമിഴ്നാട് ബസുകളും തടഞ്ഞു.