< Back
Kerala

Kerala
ശബരിമല നിരോധനാജ്ഞ നീട്ടി
|22 Nov 2018 9:15 PM IST
ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയാണ് അവസാനിക്കാനിരുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 26 വരെ നീട്ടി. ഇലവുങ്കല്‍, നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്ള നിരോധനാജ്ഞ തുടരും. ശബരിമലയിലും പരിസരത്തും ഏർപ്പെടുത്തിയ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അർദ്ധരാത്രിയാണ് അവസാനിക്കാനിരുന്നത്.
നിയന്ത്രണങ്ങളിൽ ഇളവു വന്നെങ്കിലും ഭക്തരുടെ വരവിൽ ഇപ്പോഴും വർദ്ധനവുണ്ടായിട്ടില്ല. വലിയ നടപ്പന്തലിലും തിരുമുറ്റത്തും പ്രായമായവർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും വിരിവെക്കാനുള്ള നിയന്ത്രണം പോലീസ് കഴിഞ്ഞ ദിവസം നീക്കിയിരുന്നു. പക്ഷെ രാത്രിയിൽ ഉറങ്ങാനാകില്ല. ദേവസ്വം ബോർഡിന്റേതുൾപ്പെടെ 5 കേന്ദ്രങ്ങളിൽ ഭക്തർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. സന്നിധാനത്ത് ഭക്തർക്ക് മറ്റു നിയന്ത്രങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി.