< Back
Kerala
കെ സുരേന്ദ്രന്‍ റിമാന്‍ഡില്‍
Kerala

കെ സുരേന്ദ്രന്‍ റിമാന്‍ഡില്‍

Web Desk
|
23 Nov 2018 11:28 AM IST

52-കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. 

ചിത്തിരയാട്ട സമയത്ത് സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കെ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. തനിക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുന്നുവെന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കെ സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ജയിക്കുമോയെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.

52-കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ ഇലന്തൂർ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക്‌ പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്.

സുരേന്ദ്രനു പുറമേ ആർ.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കരി, വി.വി.രാജേഷ്, കഴിഞ്ഞ ദിവസം അറസ്റ്റിലായ ആർ.രാജേഷ്, യുവമോര്‍ച്ച അധ്യക്ഷന്‍ പ്രകാശ് ബാബു എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

Similar Posts