< Back
Kerala
മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പന്‍, ശബരിമലയില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല
Kerala

മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പന്‍, ശബരിമലയില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല

Web Desk
|
24 Nov 2018 1:48 PM IST

അപ്രസക്തമായ ബി.ജെ.പിയെ മുഖ്യമന്ത്രി ശക്തിപ്പെടുത്തി. കുഴപ്പക്കാരുടെ പ്രധാന കാരണക്കാരന്‍ മുഖ്യമന്ത്രിയാണ്.  

മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിരുദ്ധ നിലപാടുകളെടുത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തയാളാണ് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

വിധി നടപ്പാക്കുന്നത് സാവകാശ തേടി ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍ പോകുമ്പോള്‍ യുവതികളുടെ ദര്‍ശനനത്തിന് പ്രത്യകേ ദിവസം ക്രമീകരിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍ പി.കെ ശശി വിഷയത്തിലെ സി.പി.എം നിലപാടിനെയും ചെന്നിത്തല വിമര്‍ശിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാ റാകണം. കെ.ടി ജലീലിന്റെ ബന്ധുനിയമന ഫയല്‍ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Similar Posts