< Back
Kerala
യൂത്ത് ലീഗിന്‍റെ യുവജന യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കം
Kerala

യൂത്ത് ലീഗിന്‍റെ യുവജന യാത്രക്ക് മഞ്ചേശ്വരത്ത് തുടക്കം

Web Desk
|
24 Nov 2018 10:51 PM IST

വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ യുവജന യാത്ര

യൂത്ത് ലീഗിന്‍റെ യുവജന യാത്രക്ക് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് തുടക്കമായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളാണ് ജാഥ നയിക്കുന്നത്.

വര്‍ഗീയമുക്ത ഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യത്തിലാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ യുവജന യാത്ര. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ജാഥാ ക്യാപ്റ്റന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക നല്‍കി യാത്ര ഉദ്ഘാടനം ചെയ്തു.

കര്‍ണാടക ഉപമുഖ്യമന്ത്രി ജെ.പരമേശ്വര മുഖ്യാഥിതിയായിരുന്നു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി എം പി മുഖ്യപ്രഭാഷണം നടത്തി.

30 വര്‍ഷത്തിന് ശേഷമാണ് യൂത്ത് ലീഗ് യുവജന യാത്ര സംഘടിപ്പിക്കുന്നത്. 1988ല്‍ അന്നത്തെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ആയിരുന്ന എം.കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. പാണക്കാട് കുടുംബാംഗം നയിക്കുന്ന ആദ്യ യാത്ര എന്ന പ്രത്യേകതയും ഈ യുവജന യാത്രയ്ക്കുണ്ട്. ഡിസംബര്‍ 24ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

Similar Posts