< Back
Kerala
ശബരിമലയില്‍ ശക്തമായ സുരക്ഷ
Kerala

ശബരിമലയില്‍ ശക്തമായ സുരക്ഷ

സി.എഫ് അൻസാരി
|
25 Nov 2018 7:38 AM IST

പുതിയ ഹൈടെക് കണ്‍ട്രോള്‍ റൂം പഴുതടച്ചുള്ള സുരക്ഷയ്ക്കാണ് പോലീസ് ഒരുക്കിയത്. വീഡിയോ വാള്‍ സംവിധാനവുമുണ്ട്

ശബരിമലയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാമറകളാണ് സന്നിധാനത്തും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. പുതിയ ഹൈടെക് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇന്ന് മുതല്‍ ആരംഭിക്കും.

പുതിയ ഹൈടെക് കണ്‍ട്രോള്‍ റൂം പഴുതടച്ചുള്ള സുരക്ഷയ്ക്കാണ് പോലീസ് ഒരുക്കിയത്. വീഡിയോ വാള്‍ സംവിധാനവുമുണ്ട്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് ഐ.ജി വിജയ് സാക്കറെ പറഞ്ഞു.

എഴുപത്തിരണ്ടോളം ക്യാമറകളാണ് ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ സ്ഥാപിച്ചിരിയ്ക്കുന്നത്. ഭക്തരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം. ഡെറ്റാബേസ് സൗകര്യവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ശബരിമലയില്‍ എത്തിയാല്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.

Similar Posts