< Back
Kerala

Kerala
ശബരിമലയിലെ നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും; തുടരാന്‍ സാധ്യത
|26 Nov 2018 7:56 AM IST
ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരണ പ്രതിഷേധം തുടരുകയാണ്.കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച 82 പേരെ അറസ്റ്റു ചെയ്തു നീക്കി.
ശബരിമല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ സമയപരിധി ഇന്ന് അവസാനിക്കും. സന്നിധാനത്ത് നാമജപ പ്രതിഷേധവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ തുടരാനാണ് സാധ്യത. ഇന്നലെ രാത്രിയും പ്രതിഷേധമുണ്ടായി. ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരണ പ്രതിഷേധം തുടരുകയാണ്.
കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച 82 പേരെ അറസ്റ്റു ചെയ്തു നീക്കി. ഇന്നലെയും പ്രതിഷേധമുണ്ടായെങ്കിലും, പൊലീസ് നിർദ്ദേശം പാലിച്ചായതിനാൽ അറസ്റ്റുണ്ടായില്ല. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായ എസ്.പി. യതീഷ് ചന്ദ്രയെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. പകരം ആളെ നിയോഗിച്ചിട്ടില്ല. പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണവും കുറയുകയാണ്. ഇന്നലെ 33000 ത്തോളം പേരാണ് മല കയറിയത്.