< Back
Kerala
സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ജെ.ഡി.എസിൽ തർക്കം തുടരുന്നു
Kerala

സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ജെ.ഡി.എസിൽ തർക്കം തുടരുന്നു

Web Desk
|
26 Nov 2018 1:33 PM IST

മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനെ ചൊല്ലി ഉടക്കിയ മാത്യു ടി.തോമസിനെ അനുനയിപ്പിക്കാൻ നിയുക്ത മന്ത്രി കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തി.

മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമായെങ്കിലും സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ജെ.ഡി.എസിൽ തർക്കം തുടരുകയാണ്. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിനെ ചൊല്ലി ഉടക്കിയ മാത്യു ടി.തോമസിനെ അനുനയിപ്പിക്കാൻ നിയുക്ത മന്ത്രി കൃഷ്ണൻകുട്ടി കൂടിക്കാഴ്ച നടത്തി. എന്നാൽ പാർട്ടിയിൽ ഉണ്ടായ തർക്കത്തിന് പരിഹാരമായില്ലെന്നാണ് സൂചന.

സ്ഥാനം നഷ്ടപ്പെട്ടതിലെ അതൃപ്തിയാണെന്ന് മനസിലാക്കിയ നിയുക്ത മന്ത്രി മാത്യു ടി.തോമസിനെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. പത്ത് മിനിട്ട് ഇരുവരും കൂടിക്കാഴ്ച നടത്തി. അനുനയ നീക്കത്തിന് കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിൽ ഇനി സംസ്ഥാന പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തീരുമാനം വൈകാനാണ് സാധ്യത. മാത്യു ടി.തോമസ് സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ മുതിർന്ന നേതാവ് നീല ലോഹിതദാസൻ നാടാരെ പരിഗണിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ദേശീയ നേതൃത്വമാണ് തീരുമാനം കൈക്കൊള്ളേണ്ടെതെങ്കിലും സംസ്ഥാന നേതാക്കൾക്കിടയിൽ ധാരണയുണ്ടാക്കാനാണ് നീക്കം.

Similar Posts