< Back
Kerala

Kerala
കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു
|27 Nov 2018 5:14 PM IST
സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിച്ചു.
ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു. യു.ഡി.എഫ് ചടങ്ങ് ബഹിഷ്കരിച്ചു.
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു കെ. കൃഷ്ണണൻകുട്ടിയുടെ സത്യപ്രതിഞ്ജ. ദൈവനാമത്തിലാണ് കൃഷ്ണന്‍കുട്ടി സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സ്ഥാനമൊഴിഞ്ഞ മാത്യു ടി തോമസ്, ലോക് താന്ത്രിക് ജനതാ ദൾ നേതാവ് എം.പി വീരേന്ദ്ര കുമാർ, മന്ത്രിമാർ മറ്റ് എം.എൽ.എമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നിയമസഭാംഗമായതിന്‍റെ നാലാം ഊഴത്തിൽ കൃഷ്ണൻകുട്ടി മന്ത്രി പദത്തിലെത്തുന്നത് കാണാൻ കുടുംബാംഗങ്ങളും എത്തിയിരിന്നു. തുടർന്ന് ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുത്തു. തുടർന്ന് സെക്രട്ടേറിയറ്റിലെ ഓഫീസിലേക്ക്.