< Back
Kerala
ശബരിമലയിലെ പൊലീസ് നടപടികള്‍; ഹരജികള്‍ ഹൈക്കോടതിയില്‍
Kerala

ശബരിമലയിലെ പൊലീസ് നടപടികള്‍; ഹരജികള്‍ ഹൈക്കോടതിയില്‍

Web Desk
|
27 Nov 2018 6:31 AM IST

പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. 

ശബരിമലയിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആചാര സംരക്ഷണ സമിതി ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ശബരിമലയില്‍ ജഡ്ജിയെയും തടഞ്ഞെന്ന് ഇന്നലെ ഹരജിക്കാര്‍ കോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഭരണ ഘടനാ വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. ശബരിമലയില്‍ പൊലീസ് പ്രകോപനം ഉണ്ടാക്കിയിട്ടില്ലെന്നും യഥാര്‍ഥ ഭക്തര്‍ക്ക് നിയന്ത്രണം ഇല്ലെന്നുമാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

Similar Posts