< Back
Kerala

Kerala
മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് സഭയില്‍ അല്ലെന്ന് ചെന്നിത്തല, ആരോഗ്യമുള്ളത് കൊണ്ട് ഉത്തരം പറയുന്നതിന് പ്രശ്നമില്ലെന്ന് പിണറായി
|28 Nov 2018 10:46 AM IST
മേശപ്പുറത്ത് വക്കാമായിരുന്ന ഉത്തരങ്ങള്‍ പോലും സഭയില്‍ വിശദീകരിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി 45 മിനിറ്റ് എടുത്തത് അവകാശ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ടത് നിയമസഭയില്‍ അല്ല. മേശപ്പുറത്ത് വക്കാമായിരുന്ന ഉത്തരങ്ങള്‍ പോലും സഭയില്‍ വിശദീകരിച്ചത് ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ആരോഗ്യമുള്ളത് കൊണ്ട് തന്നെ സഭയില്‍ ഉത്തരം പറയുന്നതിന് തനിക്ക് പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.