< Back
Kerala
ശബരിമലയിൽ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി
Kerala

ശബരിമലയിൽ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി

Web Desk
|
28 Nov 2018 7:28 AM IST

നിരോധനാജ്ഞ നിലനിൽക്കുമെന്നതിനാൽ പ്രതിഷേധത്തിനുള്ള സാധ്യതയും ഇല്ലാതായി.

ഹൈക്കാടതിയുടെ പിന്തുണ കൂടി ലഭിച്ചതോടെ, ശബരിമലയിൽ പൊലീസ് നടപടികൾ ഊർജ്ജിതമാക്കി. നിരോധനാജ്ഞ നിലനിൽക്കുമെന്നതിനാൽ പ്രതിഷേധത്തിനുള്ള സാധ്യതയും ഇല്ലാതായി. സംഘ പരിവാർ സംഘടനകൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി വിധി.

എല്ലാ ദിവസവും ശബരിമല സന്നിധാനത്ത് ശരണ പ്രതിഷേധം നടത്താറുണ്ട്. സംഘപരിവാർ സംഘടനകൾ ചുമതലപ്പെടുത്തുള്ള നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. 144 പ്രഖ്യാപിച്ചതിന്റെ ഭാഗമായി പൊലീസ് കണ്ടെത്തിയ സുരക്ഷാ മേഖലകളിൽ ശരണ പ്രതിഷേധം നടത്തിയാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.

ശബരിമലയിൽ നാമം ജപിയ്ക്കുന്നത് തടയാൻ പൊലിസിന് അധികാരമില്ലെന്ന് ഹൈക്കോടതി പറഞ്ഞെങ്കിലും പ്രതിഷേധം നടത്തരുതെന്നും നിരോധനാജ്ഞ നിലനിൽക്കുമെന്നും കോടതി വിധിച്ചു. ഇത് പൊലീസിന്റെ നടപടികൾക്ക് ഊർജ്ജം പകരുന്നതാണ്. തിരക്കില്ലാതെയാണ് ശബരിമല സീസൺ മുന്നോട്ട് പോവുന്നത്. ശബരിമലയിലെ സൗകര്യങ്ങൾ ഹൈക്കോടതി ജഡ്ജ് നേരിട്ട് സന്ദർശിച്ച് വിലയിരുത്തണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. തിരുവിതാംകൂർ എംപ്ലോയിസ് ഫ്രണ്ടാണ് ഹരജിക്കാർ.

Similar Posts