< Back
Kerala
ഓഖി ദുരന്തത്തിന് ഒരാണ്ട്
Kerala

ഓഖി ദുരന്തത്തിന് ഒരാണ്ട്

Web Desk
|
29 Nov 2018 8:22 AM IST

ഒരു വര്‍ഷം പിന്നിട്ടിട്ടും തീരം ദുരന്തത്തെ അതിജീവിച്ചിട്ടില്ല. തീരത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്

കേരളതീരത്ത് ആഞ്ഞടിച്ച ഓഖി ദുരന്തത്തിന് ഒരാണ്ട്. ഒരു വര്‍ഷം പിന്നിട്ടിട്ടും തീരം ദുരന്തത്തെ അതിജീവിച്ചിട്ടില്ല. തീരത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പലതും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്.

കടലായിരുന്നു അവരുടെ ജീവനും ജീവിതവും. തിരകളെ പിന്നിട്ട് ഉള്ളിലേക്ക് തുഴഞ്ഞപ്പോഴെല്ലാം കടലമ്മ അവര്‍ക്ക് വേണ്ടത് നല്‍കി. പക്ഷേ 2017 നവംബര്‍ 29ന് എല്ലാം തകര്‍ത്ത് ഓഖിയെന്ന രൌദ്രക്കാറ്റ് വീശിയടിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ലഭിച്ചു. പക്ഷേ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ ഇപ്പോഴും സഹായത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

ഓഖിക്ക് ശേഷം വരുന്ന ഓരോ കാലാവസ്ഥാ മുന്നറിയിപ്പുകളും ഇവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. മതിയായ കേന്ദ്രസഹായം ലഭിക്കാതിരുന്നിട്ടും സംസ്ഥാനം ഫലപ്രദമായ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ അവകാശവാദം.

Similar Posts