< Back
Kerala
കെ. സുരേന്ദ്രന്റെ അറസ്റ്റ്; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി രമേശ്  
Kerala

കെ. സുരേന്ദ്രന്റെ അറസ്റ്റ്; മുഖ്യമന്ത്രിയേയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന് എം.ടി രമേശ്  

Web Desk
|
1 Dec 2018 4:21 PM IST

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.ടി രമേശ് 

ശബരിമലയില്‍ പ്രതിഷേധ സമരം തുടരുമെന്ന് ബിജെപി. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചുള്ള സമരവും ശക്തമാക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയേയും മന്ത്രിമാ രേയും വഴിയില്‍ തടയുമെന്നും എം.ടി രമേശ് വ്യക്തമാക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.ടി രമേശ് പറഞ്ഞു.

Similar Posts