< Back
Kerala

Kerala
കെ.എസ്.ആര്‍.ടി.സി സൌജന്യ പാസുകള്‍ നിര്‍ത്തലാക്കണമെന്ന എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ലെന്ന് മന്ത്രി
|2 Dec 2018 4:19 PM IST
നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള വഴിയായാണ് എം.ഡി ടോമിന്‍ തച്ചങ്കരി, സൌജന്യ യാത്രകളും വിദ്യാർത്ഥികൾക്കുളള കൺസഷനും അവസാനിപ്പിക്കണമെന്ന നിർദേശം വെച്ചത്.
കെ.എസ്.ആര്‍.ടി.സിയിലെ സൌജന്യ യാത്രാ പാസുകള്‍ നിര്‍ത്തലാക്കണമെന്ന എംഡിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുത്തില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കൂവെന്നും ഗതാഗത മന്ത്രി അറിയിച്ചു. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള വഴിയായാണ് എം.ഡി ടോമിന്‍ തച്ചങ്കരി, സൌജന്യ യാത്രകളും വിദ്യാർത്ഥികൾക്കുളള കൺസഷനും അവസാനിപ്പിക്കണമെന്ന നിർദേശം വെച്ചത്.