< Back
Kerala

Kerala
ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍.എസ്.എസ്
|2 Dec 2018 3:13 PM IST
നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍.എസ്.എസ്. നവോത്ഥാനത്തിന്റെ പേരില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. നവോത്ഥാനവും ശബരിമല സ്ത്രീപ്രവേശനവും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു.