< Back
Kerala
എഴുപതിന്‍റെ നിറവില്‍ എന്‍.സി.സി
Kerala

എഴുപതിന്‍റെ നിറവില്‍ എന്‍.സി.സി

Web Desk
|
2 Dec 2018 11:20 AM IST

മാര്‍ച്ച് പാസ്റ്റ്, അശ്വാഭ്യാസം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടന്നു

എന്‍.സി.സി യുടെ എഴുപതാം വാര്‍ഷികം തൃശൂരില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു 7 കേരള ഗേള്‍സ് ബറ്റാലിയനാണ് ആഘോഷം സംഘടിപ്പിച്ചത്.

രാമവര്‍മപുരം പോലീസ് അക്കാദമിയിലായിരുന്നു ആഘോഷ പരിപാടികള്‍. ഏഴാം കേരള ഗേള്‍സ് ബറ്റാലിയന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. റിട്ടയേര്‍ഡ് വൈസ് ചീഫ് ജനറല്‍ ശരത് ചന്ദ് സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്തു

മാര്‍ച്ച് പാസ്റ്റ്, അശ്വാഭ്യാസം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടന്നു. സപ്തതിയോടനുബന്ധിച്ച് നിരവധി പദ്ധതികളും എന്‍ സി സി സി ആവിഷ്കരിച്ചിട്ടുണ്ട്. കേണല്‍ എച്ച് പത്മനാഭന്‍ പരിപാടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Similar Posts