< Back
Kerala

Kerala
സാലറി ചലഞ്ചില്‍ പങ്കെടുത്തത് 57% സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം
|3 Dec 2018 2:53 PM IST
മുഴുവൻ ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുത്തെങ്കിൽ രണ്ടായിരത്തി ഇരുനൂറ്റി പതിനൊന്ന് കോടി ലഭിക്കുമായിരുന്നുവെന്നും ധനമന്ത്രി
പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചില്‍ പങ്കെടുത്തത് 57 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം. 4,83,733 ജീവനക്കാരിൽ രണ്ട് ലക്ഷത്തി എഴുപത്തി ഏഴായിരത്തി മുന്നൂറ്റി മുപ്പത്തി എട്ട് 2,77,338 ജീവനക്കാരാണ് ചലഞ്ചിൽ പങ്കെടുത്ത്. ഇവരില്‍ നിന്നായി 488 കോടി രൂപയാണ് ലഭിച്ചത്. മുഴുവൻ ജീവനക്കാരും സാലറി ചലഞ്ചിൽ പങ്കെടുത്തെങ്കിൽ രണ്ടായിരത്തി ഇരുനൂറ്റി പതിനൊന്ന് കോടി ലഭിക്കുമായിരുന്നുവെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി നിയമസഭയെ അറിയിച്ചു.