
ഓണ്‍ലൈന്‍ തട്ടിപ്പ്: കോളേജ് അധ്യാപകരില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു
|ഒ.ടി.പി നല്‍കിയ അധ്യാപകര്‍ക്കാണ് പണം നഷ്ടമായത്. എസ്.ബി.ഐയുടെ സി.എം.എസ് ശാഖയില്‍ അക്കൌണ്ടുള്ളവരുടെ..
കോട്ടയം സിഎംഎസ് കോളേജില്‍ അധ്യാപകര്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി. ഒന്നരലക്ഷത്തോളം രൂപയാണ് രണ്ട് അധ്യാപകരില്‍ നിന്നും നഷ്ടമായത്. കഴിഞ്ഞ രണ്ട് മാസമായി കോളേജിലെ അധ്യാപകര്‍ക്ക് എസ് ബി ഐയുടെ പേരില്‍ വ്യാജ കോളുകള്‍ ലഭിക്കുന്നുണ്ടായിരുന്നു. ഈ കോള്‍ വിളിച്ചവര്‍ക്ക് ഒ.ടി.പി നല്‍കിയ രണ്ട് അധ്യാപകര്‍ക്കാണ് പണം നഷ്ടമായത്. അതേസമയം എസ്.ബി.ഐ സംഭവത്തില്‍ അലംഭാവം കാട്ടുകയാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
എടിഎം കാര്‍ഡ് പുതുക്കണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സി.എം.എസ് കോളേജിലെ അധ്യാപകര്‍ക്ക് ഫോണ്‍ കോളുകള്‍ എത്തിയത്. എസ്.ബി.ഐയുടെ ഓഫീസില്‍ നിന്നാണെന്ന്പ റഞ്ഞായിരുന്നു വ്യാജ കോളുകള്‍. രണ്ട് മാസം മുന്‍പ് വന്ന ഫോണ്‍ കോളുകളോട് ആദ്യം അധ്യാപകര്‍ പ്രതികരിച്ചില്ല. എന്നാല്‍ ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് വന്ന കോളിന് രണ്ട് അധ്യാപകര്‍ മറുപടി നല്‍കി. ഇതോടെയാണ് ഇവരില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപ നഷ്ടമായത്.
സി.എം.എസ് കോളേജ് ബ്രാഞ്ചിന് കീഴില്‍ അകൌണ്ടുള്ള അധ്യാപകര്‍ക്കാണ് കോളുകള്‍ എത്തിയത്. അധ്യാപകരുടെ എല്ലാ ബാങ്ക് അകൌണ്ടുകളുടെയും വിശദാംശങ്ങളും മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. അധ്യാപകര്‍ക്ക് മാത്രമല്ല അനധ്യാപകര്‍ക്കും വ്യാജകോളുകള്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.