< Back
Kerala
മിന്നൽ പണിമുടക്ക്: ജീവനക്കാർക്കെതിരെ കെ.എസ്.ആര്‍.ടി.സിക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി
Kerala

മിന്നൽ പണിമുടക്ക്: ജീവനക്കാർക്കെതിരെ കെ.എസ്.ആര്‍.ടി.സിക്ക് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി

Web Desk
|
3 Dec 2018 2:58 PM IST

മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ കെ.എസ്.ആര്‍.ടി.സിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി.

മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്കെതിരെ കെ.എസ്.ആര്‍.ടി.സിക്ക് സ്വമേധയാ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി. നടപടിയെടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി കെ.എസ്.ആര്‍.ടി.സി തേടേണ്ടതില്ലന്നും കോടതി നിർദേശിച്ചു. പണിമുടക്കിൽ ഏർപ്പെട്ട 102 ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ തയറാണെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി റിസർവേഷൻ കൗണ്ടറുകൾ കുടുംബശ്രീയെ ഏല്‍പിച്ചതിനെതിരെയാണ് ഒക്ടോബർ 16 ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാർ 4 മണിക്കൂര്‍ മിന്നൽ പണിമുടക്ക് നടത്തിയത്. പണിമുടക്ക് നടത്തിയതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും യാത്രക്കാർ വലയുകയും ചെയ്തത് ചൂണ്ടിക്കാട്ടി പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനാണ് കോടതിയെ സമീപിച്ചത്.

മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ തയാറാണെങ്കിലും സർക്കാരിന്റെ അനുമതി തേടേണ്ടതുണ്ടന്ന് കെ.എസ്.ആര്‍.ടി.സി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

പണിമുടക്കിൽ ഏർപ്പെട്ട ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ കെ.എസ്.ആർ.ടി.സിക്ക് പരാതി സമർപ്പിച്ചിരുന്നു. ഇതിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാർ നൽകിയ പരാതിയിൽ ഒരു മാസത്തിനകം കെ.എസ്.ആര്‍.ടി.സി തീരുമാനം എടുക്കണമെന്നും കോടതി നിർദ്ദേശം നല്‍കി.

Related Tags :
Similar Posts