< Back
Kerala

Kerala
ഹൈക്കോടതി നിയമിച്ച മൂന്നംഗ സമിതി ഇന്ന് ശബരിമലയിലെത്തും
|3 Dec 2018 10:35 AM IST
സന്നിധാനത്ത് ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.
ശബരിമലയിലെ മേൽനോട്ടത്തിനായി ഹൈക്കോടതി നിയമിച്ച മൂന്നംഗ സമിതി ഇന്നെത്തും. അതേസമയം സംഘ് പരിവാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘന സമരം നിലയ്ക്കലിൽ ഇന്നും തുടർന്നേക്കും. സന്നിധാനത്ത് ശരണ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയെങ്കിലും തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടില്ല.