< Back
Kerala

Kerala
‘ശബരിമലയില്‍ ഞങ്ങളെ തടഞ്ഞത് ഇയാളാണ്’ വനിതാ മതില്‍ കണ്‍വീനര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക
|3 Dec 2018 1:43 PM IST
വനിതാ മതില്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതനെതിരെ എന്‍.ഡി.ടി.വി ജേണലിസ്റ്റ് സ്നേഹ കോശി.
വനിതാ മതില്‍ ജോയിന്റ് കണ്‍വീനര്‍ സി.പി സുഗതനെതിരെ എന്‍.ഡി.ടി.വി ജേണലിസ്റ്റ് സ്നേഹ കോശി. ശബരിമലയില്‍ ഞങ്ങളെ തടയുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഇയാളുണ്ടായതായി സ്നേഹ കോശി പറഞ്ഞു. സംഘര്‍ഷത്തിനിടെ പകര്‍ത്തിയ ദൃശ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകക്ക് സമീപം ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രം സഹിതമാണ് സ്നേഹ കോശിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇയാളെയാണ് മുഖ്യമന്ത്രി വനിതാ മതില്‍ ജോയിന്റ് കണ്‍വീനറായക്കിയിരിക്കുന്നതെന്നും സ്നേഹ വ്യക്തമാക്കി. ഹാദിയക്കെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തിയ ആളാണ് സുഗതനെന്നും സ്നേഹ പറഞ്ഞു.