
നിലയ്ക്കലിലേര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ തൃപ്തികരമെന്ന്; നിരീക്ഷക സമിതി സന്ദര്‍ശനം തുടരുന്നു
|എന്നാല്‍ പൊലീസുകാര്‍ക്കൊരുക്കിയ സൌകര്യങ്ങളില്‍ സംഘം അതൃപ്തി രേഖപ്പെടുത്തി
ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ സന്ദര്‍ശനം തുടരുന്നു. നിലക്കലിലെ ബേസ്ക്യാംപ് സന്ദര്‍ശിച്ച സംഘം ഭക്തര്‍ക്കേര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ തൃപ്തിരേഖപ്പെടുത്തി. നിലവില്‍ പമ്പയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം നാളെ സന്നിധാനത്ത് സന്ദര്‍ശനം നടത്തും.

ശബരിമലയില്‍ ഭക്തര്‍ക്കേര്‍പ്പെടുത്തുയ സൗകര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുന്നതിനായാണ് ജസ്റ്റിസുമാരായ പി ആർ രാമൻ, സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരടങ്ങുന്ന സമിതി സന്ദര്‍ശനം നടത്തുന്നത്. ഉച്ചയോടെ നിലക്കലിലെ ബേസ്ക്യാംപില്‍ നിരീക്ഷണ സമിതി ആദ്യ സന്ദര്‍ശനം നടത്തി. തീർത്ഥാടകർക്ക് വിരി വെയ്ക്കാനുള്ള സൗകര്യങ്ങൾ, കുടിവെള്ളം, ശുചിമുറി, പാർക്കിംഗ് സൗകര്യം, ആശുപത്രി, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം തുടങ്ങി ബേസ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ സമിതി വിലയിരുത്തി. നിലവിലെ സൗകര്യങ്ങൾ തൃപ്തികരമാണെന്ന് ജസ്റ്റീസ് പി ആർ രാമൻ പറഞ്ഞു.

എന്നാല്‍ പൊലീസുകാര്‍ക്കൊരുക്കിയ സൌകര്യങ്ങളില്‍ സംഘം അതൃപ്തി രേഖപ്പെടുത്തി. ചൂടേറിയ കണ്ടെയ്നറുകളിൽ ഒരുക്കിയ പൊലീസുകാരുടെ താമസ സ്ഥലം ശീതീകരിക്കണമെന്ന് സമിതി നിർദേശിച്ചു. സൗകര്യങ്ങൾ ഉണ്ടെങ്കിലും അതില്ലെന്നുള്ള തെറ്റായ പ്രചാരണമാണ് നടക്കുന്നത് എന്ന് ഡി.ജി.പി ഹേമചന്ദ്രനും വ്യക്തമാക്കി.
തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരിയോട് സമിതി നിർദേശിച്ചു. പമ്പയിലെ സന്ദര്‍ശന ശേഷം നാളെയാകും സംഘം സന്നിധാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പുറപ്പെടുക.