< Back
Kerala

Kerala
ബി.ജെ.പി ഹിന്ദുമതത്തിന്റെ ശത്രു, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയെ അകറ്റി നിര്‍ത്തരുത്: സ്വാമി അഗ്നിവേശ്
|3 Dec 2018 7:46 AM IST
ശബരിമലയിൽ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ നാടകമെന്നും സ്ത്രീകളെ പിന്നോട്ട് നടത്താനാണ് ആർ.എസ്.എസ് ശ്രമമെന്നും സ്വാമി പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ നവോത്ഥാന സംരക്ഷണ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് സ്വാമി അഗ്നിവേശ്. ശബരിമലയിൽ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ നാടകമെന്നും സ്ത്രീകളെ പിന്നോട്ട് നടത്താനാണ് ആർ.എസ്.എസ് ശ്രമമെന്നും സ്വാമി പറഞ്ഞു.
ആർത്തവം അശുദ്ധിയല്ല. അതിന്റെ പേരിൽ സ്ത്രീയെ അകറ്റി നിർത്താനാവില്ല. ബി.ജെ.പി ഹിന്ദുമതത്തിന്റെ ശത്രുവാണെന്നും സ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെപി ഉയർത്തുന്ന വ്യാജ വാഗ്ദാനം മാത്രമാണ് രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു . അജ്ഞാതരാൽ തകർക്കപ്പെട്ട സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമവും അഗ്നിവേശ് സന്ദർശിച്ചു.