< Back
Kerala
മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് സ്വാമി അഗ്നിവേശ്
Kerala

മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ച് സ്വാമി അഗ്നിവേശ്

Web Desk
|
3 Dec 2018 11:54 AM IST

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പി ഉയർത്തുന്ന വ്യാജ വാഗ്ദാനം മാത്രമാണ് രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാതരാൽ തകർക്കപ്പെട്ട സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമവും അഗ്നിവേശ് സന്ദർശിച്ചു.

സംസ്ഥാന സർക്കാരിന്റെ നവോത്ഥാന സംരക്ഷണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയെന്ന് സ്വാമി അഗ്നിവേശ്. ശബരിമലയിൽ ബി.ജെ.പി നടത്തുന്നത് രാഷ്ട്രീയ നാടകമെന്നും സ്ത്രീകളെ പിന്നോട്ട് നടത്താനാണ് ആർ.എസ്.എസ് ശ്രമമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

‘’ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് അഭിനന്ദനങ്ങൾ. നവോത്ഥാന സംരക്ഷണത്തിന് പൂർണ്ണ പിന്തുണ. ആർത്തവം അശുദ്ധിയല്ല. അതിന്റെ പേരിൽ സ്ത്രീയെ അകറ്റി നിർത്താനാവില്ല ബി.ജെ.പി ഹിന്ദുമതത്തിന്റെ ശത്രുവാണ്.’’ സ്വാമി അഗ്നിവേശ് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പി ഉയർത്തുന്ന വ്യാജ വാഗ്ദാനം മാത്രമാണ് രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാതരാൽ തകർക്കപ്പെട്ട സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമവും അഗ്നിവേശ് സന്ദർശിച്ചു.

Similar Posts