< Back
Kerala

Kerala
ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗ സമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് വി.എസ്
|4 Dec 2018 9:00 PM IST
ജാതിസംഘടനകളെ സംഘടിപ്പിച്ചുള്ള സമര പരിപാടികള്‍ക്കെതിരെ വി.എസ് അച്യുതാനന്ദന്‍
ജാതിസംഘടനകളെ സംഘടിപ്പിച്ചുള്ള സമര പരിപാടികള്‍ക്കെതിരെ വി.എസ് അച്യുതാനന്ദന്‍. ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗസമരം. എന്‍.എസ്.എസ് പോലുള്ള സംഘടനകളെ ഒപ്പം നിര്‍ത്തലല്ല കമ്യൂണിസ്റ്റ് ആശയമെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.
ये à¤à¥€ पà¥�ें- “മുന്‍പെടുത്ത നിലപാടുകള്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല”; വനിതാ മതില്‍ സംഘാടക സമിതിയില്‍ സുഗതനെ ഉള്‍പ്പെടുത്തിയത് ന്യായീകരിച്ച് മുഖ്യമന്ത്രി
വനിതാമതിലുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നതിനിടെയാണ് വി.എസിന്‍റെ വിമര്‍ശനം. വനിതാമതില്‍ സംഘാടക സമിതിയില്‍ ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി.പി സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ന്യായീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തുവരികയുണ്ടായി. മുന്‍പെടുത്ത നിലപാട് നോക്കിയല്ല സുഗതനെ കമ്മിറ്റിയിലെടുത്തതെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.