< Back
Kerala
ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചു
Kerala

ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചു

Web Desk
|
5 Dec 2018 9:14 PM IST

നിയമസഭയിലെ പ്രഖ്യാപനത്തിന് ശേഷമായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനം. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 25 ആയും, ടാക്സി നിരക്ക് 150 നിന്ന് 175 ആയിട്ടുമാണ് വര്‍ധിപ്പിച്ചത്. നിയമസഭയിലെ പ്രഖ്യാപനത്തിന് ശേഷമായിരിക്കും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്.

ഇന്ധന വില ദിന പ്രതി ഉയരുന്ന സാഹചര്യത്തിലാണ് ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ നൽകിയിരുന്നത്. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 30 ആക്കാനും, ടാക്സിയുടെ മിനിമം നിരക്ക് 150 നിന്ന് 200 രൂപയാക്കാനുമായിരിന്നു ശുപാർശ. എന്നാല്‍ ഈ ശുപാര്‍ശ ഇത്തരത്തില്‍ മന്ത്രിസഭ അംഗീകരിച്ചില്ല. ഓട്ടോയുടെ മിനിമം നിരക്ക് 20 നിന്ന് 25 ആയും, ടാക്സി നിരക്ക് 150 നിന്ന് 175 ആയിട്ടുമാണ് മന്ത്രിസഭ വര്‍ധിപ്പിച്ചത്.

ഓട്ടോയുടെ മിനിമം നിരക്കിൽ ഓടുന്ന ദൂരം ഒന്നര കിലോമീറ്റമാണ്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും നിലവിൽ 10 രൂപയാണ് ഈടാക്കുന്നത്. അത് 13 ആയി വര്‍ധിപ്പിച്ചതായാണ് സൂചന. ടാക്സിയുടെ മിനിമം നിരക്കില്‍ യാത്രചെയ്യാവുന്ന ദൂരം അഞ്ച് കിലോമീറ്ററാണ്. അതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടക്കാമെന്നാണ് കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും അത് 17 ആക്കി ഉയര്‍ത്തിയെന്നാണ് വിവരം.‌ നിയമസഭ നടക്കുന്നതിനാല്‍ സഭയിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്. 2014 ഓക്ടോബറിലായിരിന്നു അവസാനമായി ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചത്.

Similar Posts