< Back
Kerala
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം
Kerala

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം

Web Desk
|
5 Dec 2018 8:31 AM IST

കേസന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയ സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മോഹന്‍ലാലിനെതിരെ രംഗത്തുവന്നത്

നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും. കേസന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മോഹന്‍ലാലിനെതിരെ രംഗത്തുവന്നത്.

ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച സംഭവം അന്വേഷിച്ചതില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ ചട്ടലംഘനം നടത്തിയെന്ന് സി.എ.ജിയാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് പാലക്കാട്ടെ കര്‍ഷക സംഘടനകളും പരിസ്ഥിതി - പൗരാവകാശ സംഘടനകളും കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്. സ്വന്തം വീടും കൃഷിയുമൊക്കെ സംരക്ഷിക്കാന്‍ വേണ്ടിയാണെങ്കില്‍പ്പോലും കര്‍ഷകരോ ആദിവാസികളോ വന്യമൃഗങ്ങളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടിയെടുത്ത് ജയിലിലടക്കുന്ന വനം വകുപ്പ് സൂപ്പര്‍ താരത്തിന്റെ കാര്യം വന്നപ്പോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നാണ് പ്രധാന ആരോപണം.

വനംവകുപ്പ് മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ഈ ചട്ടലംഘനത്തില്‍ പങ്കുണ്ടെന്ന് പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടനകളുടെ പ്രതിനിധികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും എല്ലാം സൂപ്പര്‍താരത്തിന് വേണ്ടി മൗനം പാലിച്ചുവെന്നും സംഘടനാ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

Related Tags :
Similar Posts