< Back
Kerala

Kerala
എസ് രമേശൻ നായർക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
|5 Dec 2018 9:30 PM IST
കന്യാകുമാരി സ്വദേശിയായ രമേശന്‍ നായര്‍ 450ലേറെ ഗാനങ്ങള്‍ മലയാള ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർക്കു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദർശനങ്ങളും ആധാരമാക്കി രചിച്ച 'ഗുരുപൗർണമി' കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കന്യാകുമാരി സ്വദേശിയായ രമേശന്‍ നായര്‍ 450ലേറെ ഗാനങ്ങള്‍ മലയാള ചലച്ചിത്ര ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.
സി രാധാകൃഷ്ണൻ, എം മുകുന്ദൻ, ഡോ. എം.എം ബഷീർ എന്നിവരായിരുന്നു മലയാളത്തിൽ നിന്നുള്ള ജൂറി അംഗങ്ങൾ. ഇംഗ്ലീഷ് ഭാഷയിലെ പുരസ്കാരം മലയാളിയായ അനീസ് സലിമിന് ലഭിച്ചു. ദി ബ്ലൈൻഡ് ലേഡീസ് ഡിസന്‍റ്സ് എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. 7 കാവ്യസമാഹാരങ്ങൾക്കും 6 നോവലുകൾക്കും 6 ചെറുകഥകൾക്കും 3 സാഹിത്യവിമർശന ഗ്രന്ഥങ്ങൾക്കും 2 ലേഖന സമാഹാരങ്ങള്‍ക്കുമാണ് ഇത്തവണ അവാര്‍ഡ് നല്‍കിയത്.