
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറഞ്ഞു; ബാബറി മസ്ജിദ് ദിനത്തില്‍ കൂടുതല്‍ സുരക്ഷ
|ശബരിമലയില്‍ നിലവിലുള്ള ഡ്യൂട്ടി പോയിന്റുകളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു. ഭൂരിഭാഗം ഇടങ്ങളിലും സായുധരായ ദ്രുതകര്‍മസേന, പൊലീസ് കമാന്‍ഡോ എന്നിവര്‍ക്കൊപ്പം കേരളാ പൊലീസിന്റെ ക്യൂ.ആര്‍.ടി,
ബാബറി മസ്ജിദ് ദിനത്തില്‍, ശബരിമലയിലും പരിസങ്ങളിലും കൂടുതല്‍ സുരക്ഷയൊരുക്കി പൊലീസ്. നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തില്‍ നിരീക്ഷണവും ശക്തമാക്കി. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി സന്നിധാനത്തു തന്നെ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തിരക്ക് ഇന്ന് സന്നിധാനത്തില്ല. ഉച്ചയ്ക്ക് 12 മണിവരെ 30926 പേരാണ് മലകയറിയത്.

ശബരിമലയില്‍ നിലവിലുള്ള ഡ്യൂട്ടി പോയിന്റുകളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചു. ഭൂരിഭാഗം ഇടങ്ങളിലും സായുധരായ ദ്രുതകര്‍മസേന, പൊലീസ് കമാന്‍ഡോ എന്നിവര്‍ക്കൊപ്പം കേരളാ പൊലീസിന്റെ ക്യൂ.ആര്‍.ടി, ആര്‍.ആര്‍.ആര്‍.എഫ്, എം.എസ്.പി സേനകളിലെ അംഗങ്ങളും ഉണ്ടാകും. എന്നാല്‍, തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങളില്ല. പരിശോധനയും നിരീക്ഷണവും ശക്തമാക്കും.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ, സന്നിധാനത്ത് സേവനത്തിലുള്ള മുഴുവന്‍ സേനാഅംഗങ്ങളുടെയും റൂട്ട് മാര്‍ച്ച് നടത്തി. സന്നിധാനത്തു മുതല്‍ പാണ്ടിത്താവളം വഴി മരക്കൂട്ടം വരെയായിരുന്നു മാര്‍ച്ച്. ഹൈക്കോടതി നിയോഗിച്ച സമിതി, തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായി സന്നിധാനത്തു തന്നെ തുടരുന്നുണ്ട്.