< Back
Kerala
ശബരിമല വിഷയത്തെ ചൊല്ലി സഭയില്‍ ഇന്നും വാക് പോര്പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
Kerala

ശബരിമല വിഷയത്തെ ചൊല്ലി സഭയില്‍ ഇന്നും വാക് പോര്

Web Desk
|
6 Dec 2018 2:05 PM IST

എം.എല്‍.എമാരുടെ സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരക്കാരോടുള്ള സര്‍ക്കാറിന്റെ സമീപനം മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

ശബരിമല വിഷയത്തെ ചൊല്ലി നിയമസഭയില്‍ ഇന്നും ചൂടേറിയ വാഗ്വാദങ്ങള്‍. എം.എല്‍.എമാരുടെ സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സമരക്കാരോടുള്ള സര്‍ക്കാറിന്റെ സമീപനം മാറ്റണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സഭാ കവാടത്തിന് മുന്നില്‍ എം.എല്‍.എമാര്‍ സമരം തുടരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ശബരിമലയിലെ സമരത്തിന് പിന്നില്‍ സങ്കുചിത രാഷ്ട്രീയമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ഓടിയെത്താനുള്ള വ്യഗ്രതയില്‍ കോണ്‍ഗ്രസ് നിലപാട് മറന്നു. തന്ത്രിമാര്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരാണെന്നും ദേവസ്വം മന്ത്രി ഓര്‍മിപ്പിച്ചു. വര്‍ഗീയ പ്രചരണം അഴിച്ചുവിടുന്ന കെ.പി ശശികലക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Posts