< Back
Kerala
ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ കച്ചവടക്കാര്‍ സമരത്തിലേക്ക്
Kerala

ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ കച്ചവടക്കാര്‍ സമരത്തിലേക്ക്

Web Desk
|
6 Dec 2018 7:46 AM IST

പ്ലാസ്റ്റിക് ഉൽപ്പന്നം വിറ്റതിന്റെ അടിസ്ഥാനത്തിൽ സന്നിധാനത്ത് ഉൾപ്പടെ പല കടകൾക്കും വനം വകുപ്പ് പിഴ ചുമത്തി.

ശബരിമലയിൽ വനം വകുപ്പ് പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ കടയടപ്പ് ഉൾപ്പടെയുള്ള സമരങ്ങളിലേയ്ക്ക് നീങ്ങുകയാണ് കച്ചവടക്കാർ. പ്ലാസ്റ്റിക് ഉൽപ്പന്നം വിറ്റതിന്റെ അടിസ്ഥാനത്തിൽ സന്നിധാനത്ത് ഉൾപ്പടെ പല കടകൾക്കും വനം വകുപ്പ് പിഴ ചുമത്തി.എന്നാൽ ഹൈക്കോടതി അംഗീകരിച്ച വസ്തുക്കളാണ് വിൽക്കുന്നതെന്ന് കടയുടമകൾ പറയുന്നു.

ശബരിമലയിലെ എല്ലാ കടകളിലും പ്ലാസ്റ്റിക് നിരോധനമുണ്ട്. ശീതളപാനീയങ്ങൾ ഭക്ഷ്യ വസ്തുക്കൾ ഒക്കെ തന്നെ ഹൈക്കോടതിയുടെ നിർദേശമനുസരിച്ചാണ് വില്പന നടത്തുന്നത് .എന്നാൽ മാനുവലിൽ പരാമർശിച്ചിട്ടില്ലാത്ത ബിസ്ക്കറ്റ് ഉൾപ്പടെയുള്ള വസ്തുക്കൾ വിൽക്കുന്നതിന് വനം വകുപ്പ് പിഴ ഈടാക്കുന്നുവെന്നാണ് കടകാരുടെ പരാതി.

ഭക്തരുടെ വരവ് കുറഞ്ഞ സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയാൽ കടകൾ അടച്ചിടുമെന്നാണ് കച്ചവടക്കാർ പറയുന്നത്.ഇതിനെതിരെ കോടതിയിൽ പോകാൻ ഒരുങ്ങുകയാണ് കടയുടമകൾ . കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ പല കടകളും ശബരിമലയിൽ അടഞ്ഞു കിടക്കുകയാണ്. ശബരിമല പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായതിനാൽ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക്ക് അംശം കലർന്നിട്ടുള്ള ഉൽപ്പന്നങ്ങളും വിൽക്കാൻ അനുവദിക്കില്ലെന്നും ഇത് ലംഘിക്കുന്നവർക്ക് എതിരെ പിഴ ഈടാക്കുമെന്നാണ് വനം വകുപ്പ് നിലപാട്.

Similar Posts