
59ാമത് സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു; വരും വര്‍ഷങ്ങളിലും 3 ദിവസം മതിയെന്ന് ഡി.പി.ഐ
|30 വേദികളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം 29 വേദികളിലും മത്സരങ്ങൾ നടക്കും. പതിനായിരത്തോളം വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കി.
59ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. ആലപ്പുഴയില്‍ മൂന്ന് ദിവസമായാണ് ഇത്തവണ കലോത്സവം നടക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തി. 29 വേദികളിലായി 61 ഇനങ്ങളിലാണ് ആദ്യ ദിവസത്തെ മത്സരങ്ങൾ.
സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ ഭാവിയിലും മൂന്ന് ദിവസം മതിയന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹൻകുമാർ .ആലപ്പുഴ കലോത്സവം കഴിയുമ്പോൾ ഇത് സംബന്ധിച്ച റിപ്പോർട്ട് വിദ്യാഭാസ വകുപ്പ് സർക്കാരിന് നൽകുമെന്നും ഡി.പി.ഐ മീഡിയവണിനോട് പറഞ്ഞു.

30 വേദികളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം 29 വേദികളിലും മത്സരങ്ങൾ നടക്കും. പതിനായിരത്തോളം വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കി.
251 അപ്പീലുകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെ സുതാര്യത ആണ് തെളിയിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഗ്ലാമർ ഇനങ്ങളായ ഒപ്പനയും നാടോടി നൃത്തവും ഇന്നരങ്ങിലെത്തും. കേരള നടനവും ഭരതനാട്യവും മോഹിനിയാട്ടവും ആദ്യ ദിവസം മാറ്റേകും.
