< Back
Kerala
ലീഡര്‍ ഓഫ് ദ സെഞ്ച്വറി: അന്തിമറൗണ്ടിലെത്തുന്ന ആദ്യ മലയാളിയായി ഗോപിനാഥ് മുതുകാട്
Kerala

ലീഡര്‍ ഓഫ് ദ സെഞ്ച്വറി: അന്തിമറൗണ്ടിലെത്തുന്ന ആദ്യ മലയാളിയായി ഗോപിനാഥ് മുതുകാട്

Web Desk
|
7 Dec 2018 2:59 PM IST

മലാല യൂസഫ്‌സായ്, ഡോ.സിദിക്കി പോപ്പല്‍ എന്നിവരാണ് മറ്റു രണ്ടു ഫൈനലിസ്റ്റുകള്‍.

യൂണിവേഴ്‌സിറ്റി ഓഫ് സാന്‍ഫ്രാന്‍സിസ്‌കോയുടെ ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ലീഡര്‍ഷിപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ലീഡര്‍ ഓഫ് ദ സെഞ്ച്വറിയില്‍ ഗോപിനാഥ് മുതുകാടിനെ ഫൈനലിസ്റ്റായി തെരഞ്ഞെടുത്തു. മലാല യൂസഫ്‌സായ്, ഡോ.സിദിക്കി പോപ്പല്‍ എന്നിവരാണ് മറ്റു രണ്ടു ഫൈനലിസ്റ്റുകള്‍.

ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരു മലയാളി ഫൈനലില്‍ എത്തുന്നത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് ക്രിയാത്മകമായ നേതൃപാടവത്തിലൂടെ സമൂഹത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്നവരെയാണ് ലീഡര്‍ ഓഫ് ദി സെഞ്ച്വറിയില്‍ തെരഞ്ഞെടുക്കുന്നത്. കേരളത്തില്‍ അദ്ദേത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ജനകീയ പിന്തുണയും പ്രചാരവും ശ്രദ്ധേയമാണെന്ന് ജൂറി അധ്യക്ഷ പ്രൊഫ. പട്രീഷ്യ മിച്ചേല്‍ പറഞ്ഞു.

Similar Posts